ഏകീകൃത കുർബാന: സമരം അവസാനിപ്പിച്ചു -സംയുക്ത സഭാ സംരക്ഷണ സമരസമിതി

കൊച്ചി: എറണാകുളം കത്തീഡ്രൽ ബസിലിക്കയിൽ ഏകീകൃത കുർബാന അർപ്പിക്കണമെന്ന്​​ ആവശ്യപ്പെട്ട്​ ഒരുവിഭാഗം വിശ്വാസികൾ നടത്തിവന്ന സമരം അവസാനിപ്പിച്ചു. കുർബാന അർപ്പണവുമായി ബന്ധപ്പെട്ട്​ വിശ്വാസികൾ ഇരുവിഭാഗമായി തിരിഞ്ഞ്​ തമ്മിലടിച്ചിരുന്നു. തുടർന്നാണ്​ ഒരുവിഭാഗം സമരവുമായി രംഗത്തിറങ്ങിയത്. തുടർന്ന്,​ പ്രാർഥനാ ചടങ്ങുകളടക്കം നിർത്തിവെച്ചിരുന്നു. പ്രതിഷേധം തുടരുന്നതിനാൽ മുൻകൂട്ടി നിശ്ചയിച്ചിരുന്ന വിവാഹം, മനസ്സമ്മതം, മാമ്മോദീസ, മരണ ആവശ്യം തുടങ്ങിയ ചടങ്ങുകൾ മറ്റ്​ ദേവാലയങ്ങളി​ലേക്ക്​ മാറ്റിയിരുന്നു. പ്രാർഥനകളും ചടങ്ങുകളും മുടങ്ങുന്ന സാഹചര്യത്തിലാണ്​ സമരം അവസാനിപ്പിക്കുന്നതെന്ന് സംയുക്ത സഭാ സംരക്ഷണ സമരസമിതി നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നാളെ മുതൽ നടക്കുന്ന കുർബാനകൾക്കെതിരെ പ്രത്യക്ഷ സമരവുമായി രംഗത്തുണ്ടാകില്ലെന്നും അവർ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. പ്രതിരോധത്തിന്‍റെ പേരിൽ സ്വകാര്യ കർമങ്ങൾ തടയില്ലെന്ന്​ സമര സമിതി വ്യക്തമാക്കിയതാണെന്ന്​ അഡ്വ. മത്തായി മുതിരേന്തി, ജിമ്മി ജോസഫ് പുത്തരിക്കൽ, സീലിയ ആന്‍റണി, ബേബി പൊട്ടനാനി എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.