മഞ്ഞപ്ര: മഞ്ഞപ്രയില്‍ ആരംഭിച്ച സാംസ്കാരികവേദിയുടെ ഉദ്ഘാടനം ചാക്യാര്‍കൂത്ത് കലാകാരന്‍ ഡോ. എടനാട് രാജന്‍ നമ്പ്യാര്‍ നിര്‍വഹിച്ചു. വിവിധ വിഷയങ്ങളില്‍ പ്രതിമാസ ചര്‍ച്ചകള്‍, പഠനക്ലാസുകള്‍, സെമിനാര്‍, സംവാദം, സിനിമപ്രദര്‍ശനം, ചിത്രപ്രദര്‍ശനം, പുസ്തകചര്‍ച്ച, കല-സാഹിത്യ പ്രതിഭകളെ അനുമോദിക്കല്‍ ലക്ഷ്യത്തോടുകൂടിയാണ് സാംസ്കാരികവേദി രൂപവത്കരിച്ചിരിക്കുന്നത്. സജീവ് അരീക്കല്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: സജീവ് അരീക്കല്‍ (പ്രസി), നോബി കുഞ്ഞപ്പന്‍ (വൈസ് പ്രസി), വിജയലക്ഷ്മി ചന്ദ്രന്‍ (സെക്ര), സാജു പുല്ലന്‍ (ജോ.സെക്ര), വിജയന്‍ ആലമറ്റം (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.