റോഡിന്‍റെ ശോച്യാവസ്ഥക്കെതിരെ മന്ത്രിക്ക് പരാതി നൽകി

കിഴക്കമ്പലം: ചിത്രപ്പുഴ-പോഞ്ഞാശ്ശേരി റോഡില്‍ കിഴക്കമ്പലം ജങ്ഷന് സമീപം നാളുകളായി തകര്‍ന്നുകിടക്കുന്ന റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വകുപ്പുമന്ത്രിക്ക് പരാതി നല്‍കി. ഒന്നര വര്‍ഷത്തിലേറെയായി കുണ്ടും കുഴിയുമായി കിടക്കുന്ന റോഡ് വഴിയാത്രക്കാര്‍ക്കും വാഹനങ്ങൾക്കും തീരാദുരിതമാണ്. ദിനംപ്രതി നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി നിരവധി പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. ഗതാഗതക്കുരുക്കും ഇവിടെ രൂക്ഷമാണ്. അവധിക്കാലത്ത് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാരും വ്യാപാരികളും. പടം- ചിത്രപ്പുഴ-പോഞ്ഞാശ്ശേരി റോഡില്‍ കിഴക്കമ്പലം സെന്റ് ആന്റണീസ് ചര്‍ച്ചിന് മുന്നില്‍ തകര്‍ന്ന ഭാഗം (em+ea palli 1)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.