കിണറിന് സമീപം മാലിന്യം തള്ളിയനിലയിൽ

പള്ളിക്കര: കുമാരപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ കിണറിന്​ സമീപം ചാക്കുകെട്ടിൽ മാലിന്യം തള്ളി. ചൊവ്വാഴ്ച ആശുപത്രിയിലെത്തിയവരാണ് ചാക്കിൽ കെട്ടിയ നിലയിൽ കിണറ്റുവക്കിലും വശത്തും മാലിന്യം കണ്ടെത്തിയത്. ആശുപത്രിയുടെ ആവശ്യങ്ങൾക്കും അവിടെയെത്തുന്ന രോഗികളും കുടിക്കാനും മറ്റും ഉപയോഗിക്കുന്നത് ഈ കിണറ്റിലെ വെള്ളമാണ്​. നൂറുകണക്കിന് രോഗികളാണ് ദിവസവും ഇവിടെ വന്നുപോകുന്നത്. ഇതിനെതിരെ പഞ്ചായത്ത് മുൻ മെംബർ ടി.വി. ശശി മെഡിക്കൽ ഓഫിസർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി. പടം. കുമാരപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ (em palli 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.