കൊച്ചി: മുഖ്യമന്ത്രിയുടെ നൂറുദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി കൊച്ചി കോർപറേഷനുമായി ബന്ധപ്പെട്ട് അപേക്ഷകൾ തീർപ്പ് കൽപിക്കാൻ ഈ മാസം 21വരെ കിഴക്കൻ, പശ്ചിമ മേഖലകളിലായി അദാലത് നടത്തും. അദാലത്തിൽ പങ്കെടുക്കുന്നവർ അപേക്ഷകൻെറ പേര്, വിലാസം, ഡിവിഷൻ/കെട്ടിട നമ്പർ, ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി, അപേക്ഷയുടെ സംക്ഷിപ്ത വിവരണം, രേഖകളുടെ പകർപ്പ് എന്നിവ സഹിതം 'അദാലത് 2022' തലക്കെട്ടോടെ 20ന് മുമ്പ് ഓഫിസിൽ നൽകണം. പശ്ചിമ മേഖലയുമായി ബന്ധപ്പെട്ട അദാലത് 21ന് രാവിലെ 10 മുതൽ മട്ടാഞ്ചേരി മേഖല ഓഫിസിലും കിഴക്കൻ മേഖലയുടേത് 21ന് രാവിലെ 10 മുതൽ കച്ചേരിപ്പടി ഉഷ ടൂറിസ്റ്റ് ഹോമിലും നടത്തും. ഫോൺ: 8089034322.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.