പള്ളുരുത്തി: പെരുമ്പടപ്പ് ചെമ്പുംകണ്ടം ഡ്രീം ലൈൻ റോഡിൻെറ പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിച്ച് വർഷങ്ങളായിട്ടും നിർമാണപ്രവർത്തനം നടക്കാത്തതുമൂലം പ്രദേശവാസികൾ ദുരിതത്തിൽ. തകർന്ന സ്ലാബുകൾ മാറ്റിസ്ഥാപിക്കുക, യാത്രസൗകര്യം ഒരുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അധികൃതരുടെ അനാസ്ഥക്കെതിരെ പ്രദേശത്തെ സബർമതി റെസിഡന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ പെരുമ്പടപ്പ് റോഡിൽ നിൽപ് സമരം നടത്തി. എഡ്രാക് പള്ളുരുത്തി മേഖല പ്രസിഡന്‍റ് ഐ.പി. രവി ഉദ്ഘാടനം ചെയ്തു. റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്‍റ് പി.ആർ. അജാമളൻ അധ്യക്ഷത വഹിച്ചു. ബീന ശ്രീജിത്ത്, ജോൺസൺ മനക്കൽ, മേർഫി ആന്‍റണി, ജോർജ് കുളക്കര, എഡിസൺ പെരേര എന്നിവർ സംസാരിച്ചു. ചിത്രം: പെരുമ്പടപ്പ് ചെമ്പുംകണ്ടം ഡ്രീം ലൈൻ റോഡിൻെറ പുനരുദ്ധാരണം ആവശ്യപ്പെട്ട് പ്രദേശവാസികൾ നടത്തിയ നിൽപ് സമരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.