ഓട്ടത്തിനിടെ ബസി‍െൻറ ടയറുകൾ പൊട്ടി; വിനോദസഞ്ചാരിക്ക് പരിക്ക്

ഓട്ടത്തിനിടെ ബസി‍ൻെറ ടയറുകൾ പൊട്ടി; വിനോദസഞ്ചാരിക്ക് പരിക്ക് കോതമംഗലം: ഓടിക്കൊണ്ടിരുന്ന സ്വകാര്യബസി‍ൻെറ ഇരുടയറും പൊട്ടി പ്ലാറ്റ്ഫോം തകർന്ന് മുകളിലേക്ക് തകിട് തെറിച്ച് വിനോദസഞ്ചാരിക്ക് പരിക്ക്. ഹൈദരാബാദ് സ്വദേശി ഹേമന്ദ് എ. കൗളയുടെ (24) കാലിന് ഗുരുതര പരിക്കേറ്റു. തിങ്കളാഴ്ച 11.30ഓടെ മൂന്നാർ-ആലുവ റൂട്ടിലോടുന്ന ബസാണ് അപകടത്തിൽപെട്ടത്. മൂന്നാറിൽനിന്ന് നിറയെ യാത്രക്കാരുമായി കോതമംഗലത്തേക്കുള്ള യാത്രയിൽ ഊന്നുകൽ പൊലീസ് സ്റ്റേഷനുസമീപം വളവോടുകൂടിയ ഇറക്കത്തിലാണ്​ ബസി‍ൻെറ പിൻഭാഗത്തെ ഇരുടയറും പൊട്ടിയത്. വലിയ ശബ്ദം കേട്ട് നാട്ടുകാരും യാത്രക്കാരും ഭയന്നു. ഭാഗ്യംകൊണ്ട് വൻ ദുരന്തം ഒഴിവായി. പരിക്കേറ്റ ഹേമന്ദ് കൗളയെ ഊന്നുകൽ സിറ്റി ഹോസ്പിറ്റലിൽ പ്രാഥമിക ചികിത്സ നൽകി. വിദഗ്​ധ ചികിത്സക്ക്​ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.