റിക്രൂട്ട്​മെന്‍റ്​ സ്ഥാപന ഉടമയെ അറസ്റ്റ്​ ചെയ്തു

കൊച്ചി: അനുമതിയില്ലാ​തെ വിദേശ​ജോലി വാഗ്ദാനം ചെയ്ത്​ ഇന്‍റർവ്യൂ നടത്താൻ ശ്രമിച്ചയാളെ അറസ്റ്റ്​ ചെയ്തു. സൗദി അറേബ്യയിലെ​ ജിദ്ദ, മക്ക, മദീന​ എയർപോർട്ടിൽ ഹജ്ജിനെത്തുന്നവരെ സഹായിക്കാൻ യുവാക്കളെ ആവശ്യപ്പെട്ട്​ വാട്​സ്​ആപ്പിൽ ശബ്​ദസ​​​ന്ദേശം അയച്ചിരുന്നു. ഇതനുസരിച്ച് സംസ്ഥാനത്തി‍ൻെറ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ​​ പനമ്പിള്ളി നഗറി​ലെത്തിയിരുന്നു. വിദേശ റിക്രൂട്ട്​മെന്‍റ്​ നടത്താനുള്ള അനുമതിപത്രം ഇയാളുടെ കൈയിലില്ലെന്ന്​ കണ്ടെത്തിയതിനെത്തുടർന്നാണ്​ മാഞ്ഞാലി സ്വദേശി ഷംസുദ്ദീനെ എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തതെന്ന്​ ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ, ഉദ്യോഗാർഥികളിൽനിന്ന്​ റിക്രൂട്ട്​മെന്‍റി‍ൻെറ പേരിൽ പണം പിരിച്ചതായി​ കണ്ടെത്താനായില്ലെന്ന്​ പൊലീസ്​ പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.