പ്രതിഷേധ പ്രകടനം

പള്ളിക്കര: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തുടരുന്ന സംഘ്പരിവാറിന്റെ മുസ്​ലിം വംശീയ ഉന്മൂലന അക്രമങ്ങള്‍ക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി കുന്നത്തുനാട് പഞ്ചായത്ത് കമ്മിറ്റി പെരിങ്ങാലയില്‍ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്‍റ്​ കെ.കെ. നൗഷാദ്, പഞ്ചായത്ത് പ്രസിഡന്‍റ്​ ഇ.ഐ. യൂസഫ്, കെ.കെ. അബദുറഹ്മാന്‍, ഫ്രറ്റേണിറ്റി മണ്ഡലം പ്രസിഡന്റ് സഫീദ് സാദിഖ് എന്നിവര്‍ നേതൃത്വം നല്‍കി. പൊതുയോഗത്തില്‍ പ്രവാസി വെല്‍ഫെയര്‍ ഫോറം ജില്ല ട്രഷര്‍ സക്കരിയ പള്ളിക്കര മുഖ്യപ്രഭാഷണം നടത്തി. പടം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തുടരുന്ന സംഘ്പരിവാര്‍ മുസ്​ലിം വംശീയ ഉന്മൂലനത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി കുന്നത്തുനാട് പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രകടനം (em palli 3)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.