കട്ടില്‍ വിതരണം

പെരുമ്പാവൂര്‍: വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങളായ കിടപ്പ് രോഗികള്‍ക്ക് അഡ്ജസ്റ്റബിള്‍ ചെയ്തു. വാഴക്കുളം, വെങ്ങോല, കിഴക്കമ്പലം, എടത്തല, ചൂര്‍ണിക്കര, കീഴ്മാട് പഞ്ചായത്തുകളിലെ ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയ കിടപ്പ് രോഗികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അന്‍വര്‍ അലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അജി ഹക്കീം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ഗോപാല്‍ ഡിയോ, എന്‍.ബി. ഹമീദ്, സതി ലാലു, ബി.ഡി.ഒ കെ.വി. സതി, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ അസീസ് മൂലയില്‍, ലിസി സെബാസ്റ്റ്യന്‍, അംഗങ്ങളായ, ഷമീര്‍ തുകലില്‍, സുധീര്‍ മീന്ത്രക്കല്‍, ലാലന്‍ മാത്യു, കെ.വി. രാജു, ഷീജ പുളിക്കല്‍, ആബിദ ശരീഫ്, സജ്‌ന നസീര്‍, അശ്വതി രതീഷ്, എന്നിവര്‍ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷാജിത നൗഷാദ് സ്വാഗതവും സി.ഡി.പി.ഒ സുജ ജേക്കബ് നന്ദിയും പറഞ്ഞു. em pbvr 3 K.M. Anwar Ali വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വയോജനങ്ങളായ കിടപ്പുരോഗികള്‍ക്ക് നല്‍കിയ കട്ടിലുകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് കെ.എം. അന്‍വര്‍ അലി നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.