കോതമംഗലം: സർക്കാറിന്‍റെ രണ്ടാം നൂറുദിന കർമ പരിപാടിയുടെ ഭാഗമായി കൃഷി വകുപ്പ് നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കോതമംഗലം ബ്ലോക്കിലെ മുഴുവൻ കൃഷി ഉദ്യോഗസ്ഥരും കൃഷിക്കാരായി മാറി. 'ഒരുമ 2022' പേരിൽ കോതമംഗലം ചേലാടിനു സമീപം 18ാം വാർഡ് കൗൺസിലർ പാറക്കൽ ഷിബു കുര്യാക്കോസിന്‍റെ 50 സെന്‍റ് സ്ഥലം പാട്ടത്തിനെടുത്താണ് മാതൃക ജൈവ പച്ചക്കറിത്തോട്ടം നിർമിക്കുന്നത്. ബ്ലോക്കിലെ മുഴുവൻ കൃഷി ഉദ്യോഗസ്ഥരും അണിനിരന്നാണ് ശനിയാഴ്‌ച രാവിലെ മുതൽ കൃഷി ഭൂമിയൊരുക്കിയത്. തക്കാളി, മുളക്, വഴുതന, പാവൽ, പടവലം, പയർ, സാലഡ് വെള്ളരി, ചീര വിവിധയിനം കിഴങ്ങു വർഗങ്ങൾ കൂടാതെ സൂര്യകാന്തി, ചെണ്ടുമല്ലി, ചോളം, ഞവര എന്നിവയും കൃഷി ചെയ്യുന്നു. ഔദ്യോഗിക പ്രവർത്തനങ്ങൾക്കു ശേഷമുള്ള സമയവും അവധി ദിനങ്ങളും ഇതിനായി നീക്കിവെക്കുമെന്ന് കൃഷി ഉദ്യോഗസ്ഥർ അറിയിച്ചു. EM KMGM 4 Agri ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഭൂമിയൊരുക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.