പ്രദക്ഷിണത്തിനിടെ തെങ്ങ്​ ഒടിഞ്ഞു; വിദ്യാർഥിക്ക് പരിക്ക്

കാലടി: മറ്റൂർ സെന്‍റ്​ ആന്‍റണീസ് പള്ളിയിൽ ദുഃഖവെള്ളിയാഴ്ച പരിഹാര പ്രദക്ഷിണത്തിനിടെ തെങ്ങ് ഒടിഞ്ഞ് ദേഹത്തുവീണ് വിദ്യാർഥിക്ക് പരിക്ക്. മറ്റൂർ മുളവരിക്കൽ വീട്ടിൽ ബൈജുവിന്‍റെ മകൻ ഫെലിംക്സിനാണ്​ (11) പരിക്കേറ്റത്. കുട്ടിയുടെ കാലിനും കൈക്കും ഒടിച്ചിൽ സംഭവിച്ചിട്ടുണ്ട്. വൈകീട്ട്​ 6.45ന് എയർപോർട്ട് റോഡിൽ മനക്കപ്പടിക്ക് സമീപമാണ്​ അപകടം. അങ്കമാലി എൽ.എഫ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.