കൊച്ചി: ഓശാന ഞായറിന് എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, അതിരൂപതയിൽ നിലനിൽക്കുന്ന ഒഴിവ് മുഖേനയുള്ള കുര്‍ബാനയര്‍പ്പണ രീതിയുടെ നിയമം ലംഘിക്കുകയാണ് ചെയ്തതെന്ന് അതിരൂപത സംരക്ഷണ സമിതി. ഡിസംബര്‍ 25 വരെ ജനാഭിമുഖ കുര്‍ബാനയര്‍പ്പണ രീതിയാണ് ഈ അതിരൂപതയിലെ ഇപ്പോഴത്തെ നിയമം. സമാധാനവും സംവാദവും ഉപയോഗിക്കാതെ പൊലീസിനെ ഉപയോഗിച്ച് അതിരൂപതയിലെ പ്രശ്നങ്ങള്‍ക്കെല്ലാം പ്രതിവിധി ഉണ്ടാക്കുന്ന രീതിയാണ് കര്‍ദിനാളും സിനഡ് മെത്രാന്മാരും അവലംബിക്കുന്നതെങ്കിൽ ദൈവാരാധന സംബന്ധിച്ച പ്രശ്നങ്ങളും സംഘര്‍ഷങ്ങളും ഇനിയും തുടരുമെന്നും കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.