കാക്കനാട്: ടെസ്റ്റ് ഗ്രൗണ്ടിന് സമീപം ഡ്രൈവിങ് സ്കൂളിന് സമീപത്ത് ഉടമയെ മർദിച്ച സംഭവത്തിൽ കാക്കനാട് ഡ്രൈവിങ് സ്കൂൾ നടത്തുന്ന ലിയാസ്, സുഹൃത്ത് ശശി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. മർദനമേറ്റ കെ.എൻ. അരുൺകുമാറിൻെറ പരാതിയിലാണ് നടപടി. മാർച്ചിലായിരുന്നു സംഭവം. ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട് നേരത്തേ നടന്ന തർക്കമാണ് മർദനത്തിലേക്ക് നയിച്ചതെന്നാണ് പരാതിക്കാരൻെറ ആരോപണം. ഇതുസംബന്ധിച്ച സി.സി ടി.വി ദൃശ്യങ്ങൾ സഹിതമായിരുന്നു പൊലീസിനെ സമീപിച്ചത്. നേരത്തെ കാക്കനാട്ടെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് നശിപ്പിക്കുന്ന തരത്തിലാണ് ഇവർ പരിശീലനം നൽകുന്നതെന്ന് ആരോപിച്ച് വിവിധ ഡ്രൈവിങ് സ്കൂൾ ഉടമകൾ എറണാകുളം ആർ.ടി.ഒക്ക് പരാതി നൽകിയിരുന്നു. തുടർന്ന് ഭാരവാഹനങ്ങൾ ടെസ്റ്റ് ഗ്രൗണ്ടിൽ പ്രവേശിപ്പിക്കരുതെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ കർശന നിർദേശവും നൽകി. അതിനിടെ ആരോപണമുയർന്ന ഡ്രൈവിങ് സ്കൂൾ അധികൃതർ ഹെവി ലൈസൻസ് ടെസ്റ്റിനായി ഉപയോഗിക്കുന്ന ബസ് ടെസ്റ്റ് ഗ്രൗണ്ടിലേക്ക് കയറ്റുകയായിരുന്നു. ഇതിൻെറ വിഡിയോ പകർത്തിയെന്ന് ആരോപിച്ചായിരുന്നു അരുണിനെ മർദിച്ചതെന്നായിരുന്നു പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.