വാഹനമിടിച്ച് ചത്ത പോത്തിനെ നഗരസഭ സംസ്കരിച്ചു

കാക്കനാട്: കലക്ടറേറ്റിന് സമീപം വാഹനമിടിച്ച് പോത്ത് ചത്തു. ഏറ്റെടുക്കാൻ ആളില്ലാതെവന്നതോടെ നഗരസഭതന്നെ സംസ്കരിച്ചു. ഞായറാഴ്ചയാണ് സംഭവം. പുലർച്ചയുണ്ടായ അപകടത്തിൽ രണ്ട് പോത്തുകൾക്കായിരുന്നു പരിക്കേറ്റത്. പിന്നീട് ഒരെണ്ണത്തിനെ കലക്ടറേറ്റി‍ൻെറ മുൻവശത്തെ ഗേറ്റിനുമുന്നിലെ ഫുട്​പാത്തിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ വാർഡ് കൗൺസിലർ ഉണ്ണി കാക്കനാട് തൃക്കാക്കര നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ റാഷിദ് ഉള്ളംപള്ളിയെ സംഭവം ധരിപ്പിക്കുകയായിരുന്നു. അതിനിടെ ജീവനുള്ള പോത്തിനെ ഉടമ കൊണ്ടുപോകുകയും ചത്ത പോത്തിന്റെ ഉടമ ആരാണെന്നറിയാത്തതിനാൽ അവിടെത്തന്നെ ഉപേക്ഷിക്കുകയുമായിരുന്നു. ഫോട്ടോ: കലക്ടറേറ്റിനുസമീപം വാഹനമിടിച്ച് ചത്ത പോത്തിനെ ജെ.സി.ബി ഉപയോഗിച്ച് നീക്കംചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.