നഗരത്തിൽ അലഞ്ഞുതിരിഞ്ഞ്​ പോത്തുകൾ

ആലുവ: നഗരത്തിൽ എത്തിച്ചേർന്ന പോത്തിൻകൂട്ടം ഗതാഗത തടസ്സം സൃഷ്ടിച്ചു. ശനിയാഴ്ച രാത്രി 7.30ഓടെയാണ് ബൈപാസ് കവല വഴി അഞ്ച് പോത്തുകൾ നഗരത്തിലെത്തിയത്. തുടർന്ന് ബാങ്ക് കവലവഴി പമ്പ് കവലയിലെത്തുകയായിരുന്നു. പോത്തുകൾ റോഡ് കൈയേറി സാവധാനം നടന്നതോടെ നഗരത്തിൽ കുരുക്കായി. മഴയെത്തുടർന്ന് ദേശീയപാതയിലും നഗരത്തിലും പൊതുവിൽ തിരക്കുണ്ടായിരുന്നു. ഇതിനിടെയാണ് പോത്തുകളും എത്തിയത്. ഇതോടെ നഗരം സ്തംഭിക്കുന്ന സാഹചര്യമായി. രാത്രി വൈകിയും പോത്തി‍ൻെറ ഉടമകളെത്തിയില്ല. ക്യാപ്ഷൻ ea yas5 poth ആലുവ പമ്പ് കവലയിലെത്തിയ പോത്തിൻകൂട്ടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.