കോതമംഗലം: വേനൽ മഴക്കൊപ്പമുണ്ടായ ശക്തമായ കാറ്റിൽ ചെറുവട്ടൂർ പ്രദേശത്ത് വാഴകൃഷിക്ക് വ്യാപക നാശം. മയ്യുണ്ണിയിൽ നാസറിൻെറ 450 കുലച്ചവാഴകൾ ഒടിഞ്ഞുവീണു. സമീപപ്രദേശങ്ങളായ ചേരിക്കമാരിയിലും മുണ്ടോത്തി പീടികപാടത്തും സമാനമായ കൃഷി നാശമുണ്ടായിട്ടുണ്ട്. EM KMGM 2 vazha കാറ്റിൽ ഒടിഞ്ഞുവീണ മയ്യുണ്ണിയിൽ നാസറിൻെറ വാഴകൃഷി റോഡ് ഉദ്ഘാടനം കോതമംഗലം: എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽനിന്ന് മൂന്ന് ലക്ഷം രൂപ ഉപയോഗിച്ച് നിർമാണം പൂർത്തീകരിച്ച വാരപ്പെട്ടി പഞ്ചായത്ത് മൂന്നാം വാർഡിലെ ബോയ്സ് ടൗൺ തെക്കേ കുന്നേൽ റോഡ് നാടിന് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. ആന്‍റണി ജോൺ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അംഗം എയ്ഞ്ചൽ മേരി ജോബി, ഫാദർ അഖിൽ സി.എസ്.ടി ബോയ്സ് ടൗൺ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.