ശാസ്ത്ര കലാജാഥക്ക് സ്വീകരണം

പറവൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്തി‍ൻെറ ശാസ്ത്ര കലാജാഥക്ക്​ പറവൂരിൽ നൽകിയ സ്വീകരണം നഗരസഭ പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്‍റ്​ എ. ഗോപി അധ്യക്ഷത വഹിച്ചു. 'ഏകലോകം ഏകാരോഗ്യം' വിഷയം ആസ്പദമാക്കി ജിനോ ജോസഫ് സംവിധാനം ചെയ്ത നാടകം അവതരിപ്പിച്ചു. നഗരസഭ കൗൺസിലർ ഇ.ജി. ശശി, വടക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ വി.എസ്. സന്തോഷ്, പരിഷത്ത് ജില്ല സെക്രട്ടറി കെ.ആർ. ശാന്തിദേവി, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ്​ എഴുപുന്ന ഗോപിനാഥ്, പി.പി. സുകുമാരൻ, ജോസഫ് പടയാട്ടി എന്നിവർ സംസാരിച്ചു. ചിത്രം EA PVR sasthra kala jadha 4 പറവൂരിൽ ശാസ്ത്ര കലാജാഥക്ക് നൽകിയ സ്വീകരണം നഗരസഭ പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.