പുസ്തക പ്രകാശനം

കളമശ്ശേരി: ഡോ. എം. ലീലാവതി രചിച്ച 'ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ: ഒരു പഠനം' കൃതിയുടെ ഹിന്ദി വിവർത്തനം 'ആദ്യപ്രരൂപ് സാഹിത്യ് മേം: ഏക് അധ്യയൻ' പുസ്തകത്തി‍ൻെറ പ്രകാശനം കുസാറ്റിൽ നടത്തി. ഗ്രന്ഥകാരി പ്രഫ. രതി മേനോന്​ നൽകി പ്രകാശനം നിർവഹിച്ചു. തൃപ്പൂണിത്തുറ ഗവണ്‍മെന്‍റ് കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ. എ.ഗീതയാണ് വിവർത്തനം ചെയ്തത്. കൊച്ചിയിലെ കേരള ഹിന്ദി സാഹിത്യമണ്ഡൽ രക്ഷാധികാരി ഡോ. പി.വി. വിജയ‍‍ൻെറ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഡോ. രതി മേനോൻ, പ്രഫ. കെ.ജി. പ്രഭാകരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.