ടൂറിസ്റ്റ്​ കേന്ദ്രത്തിൽ ഇടിമിന്നലേറ്റ്​ യുവാവ്​ മരിച്ചു

തൊടുപുഴ: ടൂറിസ്റ്റ്​ കേന്ദ്രത്തിൽ യുവാവ്​ ഇടിമിന്നലേറ്റ്​ മരിച്ചു. വണ്ണപ്പുറം പട്ടയക്കുടി കാറ്റാടിക്കടവ് ടൂറിസം കേന്ദ്രത്തിലാണ്​ സംഭവം. ഉടുമ്പന്നൂർ ആള്‍ക്കല്ല് തെങ്ങനാനിക്കല്‍ സുരേഷിന്‍റെ മകന്‍ ജ്യോതിഷാണ്​ (30) മരിച്ചത്. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന സഹോദരന്‍ അമല്‍ സുരേഷ്, അയല്‍വാസികളായ വെട്ടോലിക്കല്‍ ബോണി ജോസഫ്, ബെന്നി ജോസഫ് എന്നിവരെ പരിക്കുകളോടെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. കനത്ത മഴയോടൊപ്പം ശക്തമായ ഇടിമിന്നലുമുണ്ടായി. ഇതോടെ ജ്യോതിഷും സംഘവും തിരികെ മടങ്ങാന്‍ ശ്രമിക്കുമ്പോള്‍ എല്ലാവര്‍ക്കും മിന്നലേല്‍ക്കുകയായിരുന്നു. ജ്യോതിഷ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവരുടെ കരച്ചില്‍കേട്ട്​ എത്തിയ നാട്ടുകാരാണ് എല്ലാവരെയും ആശുപത്രിയില്‍ എത്തിച്ചത്. ഉച്ചക്കുശേഷം ജീപ്പിലാണ് ജ്യോതിഷും സംഘവും ഇവിടേക്ക് പുറപ്പെട്ടത്. എറണാകുളത്ത് ട്രാവലര്‍ ഓടിക്കുകയാണ് ജ്യോതിഷ്. മൃതദേഹം തൊടുപുഴ ജില്ല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അവിവാഹിതനാണ്. മാതാവ്: ലില്ലി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.