കാക്കനാട്: ജില്ലയിലെ തഹസിൽദാർമാർ ഉൾപ്പെടെ സംസ്ഥാന വ്യാപകമായി റവന്യൂ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം. തഹസിൽദാർ തസ്തികയിലുള്ള 95 പേരെയാണ് വിവിധ ഓഫിസുകളിലേക്ക് സ്ഥലം മാറ്റിയത്. ഇതിൽ എറണാകുളം ജില്ലയിലെ അഞ്ച് പേർക്കാണ് സ്ഥലം മാറ്റം ലഭിച്ചത്. അതേസമയം എല്ലാവർക്കും അതത് ജില്ലക്ക് അകത്ത് തന്നെയാണ് നിയമനം നൽകിയിട്ടുള്ളത്. തൃശൂർ ജില്ലയിലാണ് ഏറ്റവുമധികം പേരെ സ്ഥലം മാറ്റിയത്. 10 പേർക്കാണ് ഇവിടെ മറ്റ് ഓഫിസുകളിലേക്ക് പോകേണ്ടിവന്നത്. ഭരണ സൗകര്യാർഥമാണ് സ്ഥലം മാറ്റമെന്ന് അധികൃതർ വ്യക്തമാക്കി. ഏതാനും മാസങ്ങളായി റവന്യൂ വകുപ്പിലെ വിവിധ തസ്തികകളിലായി കൂട്ടസ്ഥലം മാറ്റങ്ങളായിരുന്നു ഉണ്ടായിരുന്നത്. ജില്ലയിൽ സ്ഥലം മാറ്റം ലഭിച്ച ഉദ്യോഗസ്ഥരും പുതുതായി നിയമിച്ച ഓഫിസും സുനിൽ മാത്യു ( തഹസിൽദാർ ആലുവ), എം.എ ഷറഫുദ്ദീൻ (തഹസിൽദാർ ആലുവ, ഭൂരേഖ), കെ.എൽ അംബിക (തഹസിൽദാർ പറവൂർ), പി. പ്രിയ (തഹസിൽദാർ പറവൂർ, ഭൂരേഖ) പി.ടി. വേണുഗോപാൽ (തഹസിൽദാർ കണയന്നൂർ, ഭൂരേഖ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.