കോട്ടയം: തിരുവാർപ്പിൽ യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കുളങ്ങരമഠം വീട്ടിൽ ഹരികുമാറിന്‍റെയും ജ്യോതിയുടെയും മകൾ ഹരിപ്രിയയാണ് (25) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9.45 ഓടെയാണ് സംഭവം. മാതാവ് ജ്യോതി വീടിന് പുറത്ത് ജോലിയിലായിരുന്നു. ഹരിപ്രിയ ഭക്ഷണം തയാറാക്കാനെന്ന് പറഞ്ഞ് വീട്ടിനുള്ളിലേക്ക് പോയി. ഏറെസമയം കഴിഞ്ഞിട്ടും കാണാതെ വന്നതിനെതുടർന്ന് അന്വേഷിച്ചെങ്കിലും മുറി പൂട്ടിയ നിലയിലായിരുന്നു. വാതിൽ തല്ലിത്തകർത്ത് തുറന്നപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സമീപവാസികൾ ഓടിയെത്തി, സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട്, മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവാഹനിശ്ചയം നടക്കാനിരിക്കെയാണ് മരണമെന്ന് ബന്ധുക്കൾ പറഞ്ഞു. കുമരകം പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സഹോദരൻ: ഹരികൃഷ്ണൻ (ഖത്തർ). സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1.30ന് വീട്ടുവളപ്പിൽ. KTD Haripriya 25 ktm
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.