മുല്ലപ്പെരിയാർ; ആശങ്കകൾ മുഖ്യവിഷയമായി പരിഗണിക്കപ്പെട്ടു -എം.പി

മൂവാറ്റുപുഴ: മുല്ലപ്പെരിയാർ ഡാമി‍ൻെറ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ മുഖ്യവിഷയമായി പരിഗണിക്കപ്പെട്ടു എന്നതാണ് സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് ആശ്വാസകരമായി ഉണ്ടായിട്ടുള്ളതെന്ന് ഡീൻ കുര്യാക്കോസ് എം.പി. 2014ലെ സുപ്രധാനമായ സുപ്രീംകോടതി വിധി വന്നപ്പോൾ യാഥാർഥ്യമായ മേൽനോട്ട സമിതിയുടെ ഭാഗത്തുനിന്ന്​ ഡാമി‍ൻെറ ദുർബലാവസ്ഥ നിർണയിക്കുന്ന തരത്തിൽ ഇടപെടൽ ഉണ്ടാകാത്തതും അവസരത്തിനൊത്തുയർന്ന് സംസ്ഥാന സർക്കാർ പ്രവർത്തിക്കാതെവരുകയും കൃത്യവിലോപത്തിന്റെ പേരിൽ തമിഴ്നാടിന്​ അനുകൂലമായ നിലയിലേക്ക് കാര്യങ്ങൾ മാറ്റപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് പൊതുതാൽപര്യഹരജി നൽകപ്പെടുന്നത്. ഇപ്പോൾ, 2021ൽ പാർലമെന്റ് പാസാക്കിയ ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയിൽ വരുന്ന ഒരുപ്രശ്നമാണ് മുല്ലപ്പെരിയാർ സുരക്ഷാ വിഷയം എന്ന വിധിപരാമർശം ആശ്വാസകരമാണ്. പ്രസ്തുത കേസിൽ കക്ഷിചേരുക വഴിയായി ജനങ്ങളുടെ സുരക്ഷ മുഖ്യവിഷയമായി ഉന്നയിക്കാൻ സാധിച്ചത് നേട്ടമായെന്നും ഡാമി‍ൻെറ ഉടമസ്ഥാവകാശം കേരളത്തിനുതന്നെ സ്ഥാപിച്ചുകിട്ടുന്നതിന്​ വാദമുഖങ്ങൾ ഉയർത്താൻ കഴിഞ്ഞതും നേട്ടമായെന്നും ഡീൻ കുര്യാക്കോസ് എം.പി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.