മൂന്നാർ സ്വദേശിയും സുഹൃത്തും കോയമ്പത്തൂരിൽ ബൈക്കപകടത്തിൽ മരിച്ചു

മൂന്നാർ: മൂന്നാര്‍ സ്വദേശിയായ യുവാവും സുഹൃത്തും കോയമ്പത്തൂരിൽ ബൈക്കപകടത്തിൽ മരിച്ചു. മൂന്നാര്‍ ടൗണില്‍ പോസ്റ്റ് ഓഫിസ് കവലയിൽ ഭക്ഷണശാല നടത്തുന്ന ബാലാജിയുടെ മകന്‍ ഹരീഷ് ബാലാജിയും (22) കോയമ്പത്തൂർ സ്വദേശിയായ സുഹൃത്തുമാണ്​ മരിച്ചത്. കോയമ്പത്തൂരില്‍ വെള്ളിയാഴ്ച പുലര്‍ച്ച നാലോടെയാണ്​ അപകടം. കാള്‍ സെന്‍റര്‍ ജീവനക്കാരനായ ഹരീഷ് രാത്രി ജോലി കഴിഞ്ഞ് സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുംവഴി എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും തല്‍ക്ഷണം മരിച്ചു. മൃതദേഹം മൂന്നാറിലെത്തിച്ച് ശാന്തിവനത്തില്‍ സംസ്കരിച്ചു. അമ്മ: ഈശ്വരി. സഹോദരൻ: ഗൗതം. ചിത്രം 1 അപകടത്തിൽ മരിച്ച ഹരീഷ് ബാലാജി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.