വൈദ്യുതി മുടങ്ങിയ സംഭവം: മർച്ചന്‍റ്​സ്​ അസോസിയേഷൻ പരാതി നൽകും

മൂവാറ്റുപുഴ: വില്ലേജ് ഓഫിസ് നിർമാണം തടഞ്ഞതുമായി ബന്ധപ്പെട്ട്​ കെ.എസ്.ഇ.ബി ജീവനക്കാരെ കസ്റ്റഡിയിലെടുത്തതിന്​ പിന്നാലെ കച്ചേരിത്താഴം മേഖലയിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. ഫ്യൂസ് ഊരി ജീവനക്കാർ വൈദ്യുതിബന്ധം വിച്ഛേദിക്കുകയായിരുന്നുവെന്ന് വ്യാപാരികൾ അടക്കം ആരോപിച്ചു. അഞ്ചുമണിക്കൂറിലേറെ വൈദ്യുതി മുടങ്ങി. ഇത്​ വ്യാപാരമേഖലയെ വലിയ രീതിയിൽ ബാധിച്ചെന്ന് മർച്ചന്‍റ്​സ്​ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി വകുപ്പുമന്ത്രിക്ക്​ പരാതി നൽകാൻ അസോസിയേഷൻ യോഗം തീരുമാനിച്ചു. പ്രസിഡന്‍റ്​ അജ്മൽ ചക്കുങ്ങൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഗോപകുമാർ കലൂർ, ട്രഷറർ ശംസുദ്ദീൻ, കെ.എം. അബ്ദുൽ സലാം, മഹേഷ്‌ കമ്മത്ത്, ബോബി നെല്ലിക്കൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.