കെ.പി.എം.എസ് പ്രക്ഷോഭത്തിലേക്ക്

കോതമംഗലം: കെ.പി.എം.എസ് കുട്ടമ്പുഴ ശാഖ പ്രസിഡന്‍റ്​ കെ.എ. സുരേഷിനെ മർദിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും യൂനിയൻ സെക്രട്ടറി ഷൈജു അയ്യപ്പൻ പ്രസ്താവനയിൽ പറഞ്ഞു. നിവേദനം നൽകി പല്ലാരിമംഗലം: അടിവാട് പുതിയ കായിക മൈതാനം വേണമെന്ന ആവശ്യം ഉന്നയിച്ച് ഗോൾഡൻ യങ്​സ്​ ആർട്സ്​ ആൻഡ്​ സ്പോർട്സ് ക്ലബ് പ്രസിഡന്‍റ്​ അനീഷ് മീരാൻ ആന്‍റണി ജോണിന് എം.എൽ.എക്ക്​ നിവേദനം നൽകി. ക്ലബ്​ സെക്രട്ടറി യൂനുസ് ഉള്ളിയാട്ട്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ പി.എ. ഷിഹാബ്, മുജീബ് കൊടുത്താപ്പിള്ളിയിൽ തുടങ്ങിയവരും പങ്കെടുത്തു. ആവശ്യം അനുഭാവ പൂർവം പരിഗണിക്കാമെന്ന് എം.എൽ.എ ഉറപ്പ് നൽകിയതായി ക്ലബ്‌ ഭാരവാഹികൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.