മലയാറ്റൂര്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍

മലയാറ്റൂര്‍: 39ാമത് മലയാറ്റൂര്‍ ബൈബിള്‍ കണ്‍വെന്‍ഷൻ മലയാറ്റൂര്‍ സെന്റ് തോമസ് ദേവാലയത്തില്‍ വികാരി വര്‍ഗീസ് മണവാളന്‍ ഉദ്ഘാടനം ചെയ്തു. സമൂഹബലിക്ക്​ ഫാ. വര്‍ക്കി കാവാലിപ്പാടന്‍ മുഖ്യകാര്‍മികനായി. ഫാ. ജോസഫ് തോട്ടങ്കര, ഫാ. ടോണി കട്ടക്കയം എന്നിവര്‍ സഹകാര്‍മികരായി. ഫാ. മാത്യു പെരുമായന്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തി. ദിവസവും വൈകീട്ട്​ അഞ്ചു മുതല്‍ ഒമ്പതുവരെയാണ് കണ്‍വെന്‍ഷന്‍. 'നീ നടക്കേണ്ട വഴി ഞാന്‍ കാണിച്ചുതരാം' ആണ് കണ്‍വെന്‍ഷന്റെ ആപ്തവാക്യം. ഫാ. ടോണി കട്ടക്കയവും സംഘവുമാണ് നയിക്കുന്നത്. കണ്‍വെന്‍ഷനുശേഷം നീലീശ്വരം, സെബിയൂര്‍, അടിവാരം, ഇല്ലിത്തോട് പ്രദേശങ്ങളിലേക്ക് വാഹനസൗകര്യം ഉണ്ടായിരിക്കും. കൈക്കാരന്മാരായ തങ്കച്ചന്‍ കുറിയേടത്ത്, സാജു മാടവന, വര്‍ഗീസ് മേനാച്ചേരി, വൈസ് ചെയര്‍മാന്‍ ജോസഫ് മാളിയേക്കപ്പടി എന്നിവര്‍ നേതൃത്വം നല്‍കി. ചിത്രം: 39ാമത് മലയാറ്റൂര്‍ സെന്റ് തോമസ് പള്ളി വികാരി വര്‍ഗീസ് മണവാളന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.