കോതമംഗലം: മലങ്കരസഭാ തർക്കം പരിഹരിക്കാൻ കോതമംഗലം മിന ജുമാമസ്ജിദിൻെറ ആഭിമുഖ്യത്തിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു. നിയമ പരിഷ്കരണ കമീഷൻ ചെയർമാനായ ജസ്റ്റിസ് കെ.ടി. തോമസ് കേരള സർക്കാറിന് സമർപ്പിച്ച 'ചർച്ച് ബിൽ-2020' പാസാക്കുന്നതോടുകൂടി നൂറ്റാണ്ടുകൾ പഴക്കമുള്ള സഭാതർക്കം പരിഹരിക്കപ്പെടുമെന്ന് കോതമംഗലം മിന മസ്ജിദ് ഇമാം ഇ.എം. അസൈനാർ മാസ്റ്റർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ ശാശ്വത സമാധാനം കൈവരിക്കാൻ എല്ലാവരും ഹിതപരിശോധനയിൽ പങ്കെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി. ജോർജ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ കെ.എ. നൗഷാദ്, മസ്ജിദ് പരിപാലന സമിതി പ്രസിഡന്‍റ് എൻ.പി.എം. അലിയാർ, സെക്രട്ടറി എൻ.കെ. മുജീബ്, സമിതി അംഗങ്ങളായ ഇ.എച്ച്. അബ്ദുൽ കരീം, സി.എ. നവാസ്, ടി.എം. ഇല്യാസ്, ഫാ.ജോസ് പരത്തുവയലിൽ, ബിനോയി മണ്ണഞ്ചേരിൽ, ജോർജ് കൂർപിള്ളിൽ, ബേബി ആഞ്ഞിലിവേലിൽ, സേവ്യർ ഇലഞ്ഞിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.