പഠനോപകരണങ്ങൾ വിതരണം ചെയ്തു

പല്ലാരിമംഗലം: പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകി. പ്രസിഡന്‍റ്​ ഖദീജ മുഹമ്മദ് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്‍റ്​ ഒ.ഇ. അബ്ബാസ് അധ്യക്ഷത വഹിച്ചു. വാർഡ് മെംബർമാരായ എ.എ. രമണൻ, അബൂബക്കർ മാങ്കുളം, കെ.എം. മൈതീൻ, റിയാസ് തുരുത്തേൽ, പഞ്ചായത്ത് സെക്രട്ടറി എം.എം. ഷംസുദ്ദീൻ, അസിസ്റ്റന്‍റ്​ സെക്രട്ടറി വി.ആർ. മനോജ്, പാത്തുമ്മ, ടി.ടി. പ്രദീപ് എന്നിവർ സംസാരിച്ചു. പഠനോപകരണങ്ങൾ നൽകി കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് വയോജനങ്ങൾക്ക് കട്ടിലും സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ്​ പി.കെ. ചന്ദ്രശേഖരൻ നായർ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്‍റ്​ ബിന്ദു ശശി അധ്യക്ഷത വഹിച്ചു. കോതമംഗലം ബ്ലോക്ക് മെംബർ ഡയാന നോബി, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ ദീപ ഷാജു, കെ.എം. സെയ്ത്, എം.എസ്. ബെന്നി, പ്രിയ സന്തോഷ്, സി. ശ്രീകല, ദിവ്യ സലി, നസ്റിൻ, അലിയാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.