പെരുമ്പാവൂര്‍: അശമന്നൂര്‍ പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങള്‍ കമ്മിറ്റിയില്‍നിന്ന് ഇറങ്ങിപ്പോയി. വ്യക്തിഗത ആനുകൂല്യങ്ങള്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. പഞ്ചായത്തിലെ ഗുണഭോക്തൃ ലിസ്റ്റില്‍പ്പെട്ടവര്‍ക്ക് ആട് വളര്‍ത്തല്‍ പദ്ധതിയിലൂടെ പലരും ആട് വാങ്ങിയിരുന്നു. ഇതിൻെറ ഇന്‍ഷുറന്‍സ് പേപ്പറുമായി എത്തുന്നവര്‍ക്ക് സബ്‌സിഡി തുക നല്‍കുമെന്ന് മെംബര്‍മാര്‍ മുഖേന അറിയിച്ചിരുന്നു. എന്നാല്‍, സബ്‌സിഡി തുക നല്‍കാന്‍ ഇപ്പോള്‍ പഞ്ചായത്ത് തയാറാകുന്നില്ല. ടൊയ്‌ലെറ്റ് നന്നാക്കല്‍, എസ്.സി വിഭാഗത്തിലുള്ളവര്‍ക്ക് വീട് അറ്റകുറ്റപ്പണി, വൃദ്ധരായവര്‍ക്ക് കട്ടില്‍ എന്നിവയുടെ ഗുണഭോക്തൃ വിഹിതം ഇതുവരെ നല്‍കിയിട്ടില്ലെന്നും 2021-22 വര്‍ഷത്തെ പദ്ധതി വിഹിതം പൂര്‍ണമായും ചെലവഴിക്കാന്‍ കഴിയാതെ ലാപ്‌സാക്കിയ ഭരണസമിതി തികഞ്ഞ പരാജയമാണെന്നും പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു. പഞ്ചായത്ത് ഭരണസമിതിയില്‍ പലവട്ടം ആനുകൂല്യങ്ങള്‍ നല്‍കുന്നതിനെക്കുറിച്ച് ചോദിച്ചിട്ടും വ്യക്തമായ മറുപടി നല്‍കാന്‍ ഭരണസമിതി തയാറാകുന്നില്ലെന്ന് പ്രതിഷേധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി പി.കെ. ജമാല്‍ പറഞ്ഞു. അശമന്നൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കെതിരെ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശ്ശേരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.