ഇടത്പക്ഷ മുന്നണികള്‍ ശക്തിപ്പെടുത്തണം -പി.സി. ചാക്കോ

ചെറായി: രാജ്യത്ത് ബി.ജെ.പിക്കെതിരായി ഇടത്പക്ഷ മുന്നണികള്‍ ശക്തിപ്പെടുത്തണമെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ പറഞ്ഞു. എന്‍.സി.പി. വൈപ്പിന്‍ നിയോജക മണ്ഡലം കമ്മിറ്റി ഓഫിസ് ചെറായി ദേവസ്വം നടയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം എം.എച്ച്. റഷീദ് അധ്യക്ഷത വഹിച്ചു. പീതാംബരന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ലതിക സുഭാഷിനെ ഉപഹാരം നല്‍കി ആദരിച്ചു. വി.എക്‌സ്. ബെനഡിക്, വി.ജി. രവീന്ദ്രന്‍, അബ്ദുല്‍ അസീസ്, കെ.ആര്‍. സുഭാഷ് , കെ.ജെ. പോള്‍ ,പി.കെ. കുഞ്ഞുമോന്‍, എ.പി. പ്രിനില്‍, ഇ.സി. ശിവദാസ്, പി.ബി. സജീവന്‍, പ്രമോദ് മലപ്പുറം, കെ.ജെ. സെബാസ്റ്റ്യന്‍, എം.ടി. സുനില്‍ കുമാര്‍, ജോളി ആന്റണി, കെ.കെ. അബ്ദുൽ റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.