മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായി

വൈപ്പിൻ: മത്സ്യബന്ധന ബോട്ടിലെ തൊഴിലാളിയെ കടലിൽ വീണ് കാണാതായി. പള്ളിപ്പുറം വില്ലാർവട്ടത്ത് വിനോദിനെയാണ് (55) വ്യാഴാഴ്ച പുലർച്ച 4.30ന് അഴീക്കോട് ലൈറ്റ് ഹൗസിന് പടിഞ്ഞാറ് കടലിൽ കാണാതായത്. പുലർച്ച മുനമ്പത്തുനിന്ന് മീൻപിടിക്കാൻ പോയ 'മാർനാത്ത' ബോട്ടിലെ തൊഴിലാളിയാണ്. അഴീക്കോട് തീരദേശ പൊലീസും കോസ്റ്റ് ഗാർഡും രാത്രി വരെ കടലിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെള്ളിയാഴ്ച തിരച്ചിൽ തുടരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.