വൈപ്പിൻ: മുനമ്പം ആശുപത്രി മികച്ച സേവന വിതരണ സംവിധാനങ്ങളോടെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. മുനമ്പം കുടുംബാരോഗ്യകേന്ദ്രത്തിൽ ആശുപത്രി വികസനസമിതി യോഗവും ലോകാരോഗ്യദിനാചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂടുതൽ ഡോക്ടർ തസ്തിക സൃഷ്ടിച്ച് വൈകുന്നേരങ്ങളിൽ സേവനം വ്യാപിപ്പിക്കുന്നതിനും പുതിയ കെട്ടിടം നിർമിച്ച് കിടത്തിച്ചികിത്സ ആരംഭിക്കുന്നതിനുമാണ് പ്രഥമ പരിഗണന നൽകുക. ''നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം'' എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിച്ച ലോകാരോഗ്യ ദിനാചരണ പരിപാടികൾ ആശുപത്രി വളപ്പിൽ വൃക്ഷത്തൈ നട്ട് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് തുളസി സോമൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് കെ.എ. സാജിത്, ജില്ല പഞ്ചായത്ത് അംഗം അഡ്വ.എം.ബി ഷൈനി, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രമണി അജയൻ, ഡോ.കെ.ബി. ഷിനിൽ, ഇ.കെ ജയൻ, സുബോധ ഷാജി, ജിജി വിൻസെൻ്റ്, ഷെന്നി ഫ്രാൻസിസ്, പോൾസൺ മാളിയേക്കൽ, കെ.കെ വേലായുധൻ, എ.എസ് അരുണ, ഒ.കെ ബാലകൃഷ്ണൻ, ഒ.ജെ ആന്റണി തുടങ്ങിയവർ സംസാരിച്ചു. Maram nadal ലോകാരോഗ്യ ദിനാചരണം മുനമ്പം കുടുംബാരോഗ്യകേന്ദ്ര വളപ്പിൽ വൃക്ഷത്തൈ നട്ട് കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.