ലോകാരോഗ്യ ദിനം ആചരിച്ചു

മരട്: നഗരസഭയും നെട്ടൂര്‍-വളന്തകാട് പി.എച്ച്.സി എന്നിവ സംയുക്തമായി ലോകാരോഗ്യദിന റാലിയും അനുബന്ധ പരിപാടികളും നടത്തി. മരട് പി.എസ് മിഷന്‍ ആശുപത്രിയില്‍നിന്ന് ആരംഭിച്ച റാലി ഡോ. കുഞ്ഞുമോന്‍ സെബാസ്റ്റ്യന്‍ ഫ്ലാഗ് ഓഫ് ചെയ്തു. മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ. ബാലു ഭാസി, ഡോ. ഷിബു വർഗീസ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നഗരസഭയില്‍ നടത്തിയ ലോകാരോഗ്യ ദിനാഘോഷം നഗരസഭ ചെയര്‍മാന്‍ ആന്റണി ആശാന്‍പറമ്പില്‍ നിർവഹിച്ചു. വൈസ് ചെയര്‍പേഴ്‌സന്‍ അഡ്വ. രശ്മി സനില്‍ അധ്യക്ഷത വഹിച്ചു. പി.ഡി. രാജേഷ്, ചന്ദ്രകലാധരന്‍, അജിത നന്ദകുമാര്‍, മിനി ഷാജി, സി.ആര്‍. ഷാനവാസ്, സിബി സേവ്യര്‍, അഫ്‌സല്‍, ബേബി പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. EC-TPRA-1 World Health Day മരട് നഗരസഭയും നെട്ടൂര്‍-വളന്തകാട് പി.എച്ച്.സി എന്നിവ സംയുക്തമായി നടത്തിയ ലോകാരോഗ്യദിന റാലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.