ഫോർട്ട്കൊച്ചി: കൊച്ചി നഗരസഭ ഒന്നാം ഡിവിഷൻ കമ്മിറ്റിയും മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷനും സംയുക്തമായി ലോകാരോഗ്യ ദിനം കുട്ടികളോടൊപ്പം ആഘോഷിച്ചു. കൗൺസിലർ ആന്റണി കുരീത്തറ ഉദ്ഘാടനം ചെയ്തു. ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻ കുട്ടികളുടെ കൂട്ടായ്മയായ ചിൽഡ്രൻസ് ക്ലബിന് രൂപം നൽകി. നഗരസഭ സ്ഥിരം സമിതി ചെയർമാൻ ടി.കെ. അഷറഫ് ലോകാരോഗ്യദിന സന്ദേശം നൽകി. ഹെൽത്ത് ഇൻസ്‌പെക്ടർ സ്റ്റാൻലി കുട്ടികൾക്ക് ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം സംബന്ധിച്ച് അവബോധം നൽകി. മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷൻ പ്രോഗ്രാം മാനേജർ ആശിഷ് അനിരുദ്ധൻ അധ്യക്ഷത വഹിച്ചു. സിസ്റ്റർ ജിജി, സബിന നൗഫൽ, ഷമീന, ജീന തോമസ്, മുഹമ്മദ് ഫാസിൽ എന്നിവർ സംസാരിച്ചു. ചിത്രം. കുട്ടികളോടൊപ്പം ലോകാരോഗ്യ ദിനാചരണം പരിപാടി കൗൺസിലർ ആന്റണി കുരീത്തറ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.