സി.പി.ആര്‍ ട്രെയിനിങ്​ നല്‍കി

കൊച്ചി: നല്ല ആരോഗ്യമുണ്ടെങ്കിലേ ജീവിതം ആസ്വദിക്കാന്‍ കഴിയൂവെന്ന് അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ ജയകുമാര്‍ ചന്ദ്രമോഹന്‍ അഭിപ്രായപ്പെട്ടു. ലോകാരോഗ്യദിനത്തില്‍ ചാവറ കള്‍ചറല്‍ സെന്ററും മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സി.പി.ആര്‍ ട്രെയിനിങ്​ പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി എം.ഡി ഡോ. പി.വി. ലൂയിസ് പരിശീലന പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. മെഡിക്കല്‍ ട്രസ്റ്റ് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. എ. എന്‍. ഹരികുമാര്‍ സി.പി.ആര്‍ പരിശീലനം നല്‍കി. ഫാ. തോമസ് പുതുശ്ശേരി, ജോളി പവേലില്‍, സന്ദീപ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.