കൊച്ചി: മാനന്തവാടി സബ് ആർ.ടി.ഒ ഓഫിസിലെ ഭിന്നശേഷി ജീവനക്കാരിയായ സീനിയർ ക്ലർക്ക് പി.എ. സിന്ധു ജീവനൊടുക്കിയ സംഭവത്തെക്കുറിച്ച് സംസ്ഥാന ഭിന്നശേഷി കമീഷണറും സംസ്ഥാന മനുഷ്യാവകാശ കമീഷനും അന്വേഷിച്ച് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഡിഫറൻെറ്ലി ഏബിൽഡ് എംപ്ലോയീസ് അസോസിയേഷൻ (ഡി.എ.ഇ.എ) സംസ്ഥാന സമിതി ആവശ്യപ്പെട്ടു. കൈക്കൂലി വാങ്ങാൻ കൂട്ടു നിൽക്കാത്തതിന്റെ പേരിൽ സഹപ്രവർത്തകർ മാനസികമായി പീഡിപ്പിക്കുന്നുവെന്നുള്ള പരാതി ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ നൽകുന്ന പരാതിയിൽ വ്യക്തമാണ്. ഭിന്നശേഷി സംരക്ഷണ നിയമത്തിൽ പ്രതിപാദിക്കുന്ന ഗ്രീവൻസ് റിഡ്രെസൽ ഓഫിസറെ പല ഓഫിസുകളിലും നിയമിക്കപ്പെടാത്തതിനാൽ ഇത്തരക്കാരുടെ പരാതികൾ ഉന്നയിക്കപ്പെടുവാനോ പരിഹാരം കാണുവാനോ സാധ്യമല്ലാത്ത അവസ്ഥയാണ് കേരളത്തിൽ. ഇക്കാര്യങ്ങളെക്കുറിച്ച് ഭിന്നശേഷി കമീഷണറും സംസ്ഥാന മനുഷ്യാവകാശ കമീഷനും സ്വമേധയ കേസെടുത്ത് യാഥാർഥ്യം പുറത്തു കൊണ്ടുവരണമെന്ന് വർക്കിങ് പ്രസിഡൻറ് ടി.കെ. ബിജു വാർത്ത കുറിപ്പിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.