ഞാറ്റുവേല പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു

പാറക്കടവ്: മൂഴിക്കുളം ശാല നാട്ടറിവ് പഠനകളരിയുടെ . ഞാറ്റുവേല കൃഷിയുടെ പ്രചാരകനും കര്‍ഷകാചാര്യനുമായ കെ. ചന്ദ്രന്‍മാസ്റ്ററാണ് പ്രഥമ ഞാറ്റുവേല പുരസ്കാരത്തിന് അര്‍ഹനായത്. 10,000 രൂപയും സര്‍ട്ടിഫിക്കറ്റും അനുബന്ധ ഉപഹാരങ്ങളുമാണ് പുരസ്കാരം. പ്രബന്ധമത്സരത്തില്‍ ഡോ. മിനി ആര്‍. നായര്‍, എസ്. ലതാദേവി, പ്രഭ പ്രമോദ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. ഡോ. എം.പി മത്തായി, ഡോ.ബി. വേണുഗോപാല്‍, ഇ.പി. അനില്‍, വി.പി. അരുണ്‍, ടി.ആര്‍. പ്രേംകുമാര്‍ എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. ഞായറാഴ്ച രാവിലെ 10ന് മൂഴിക്കുളം ശാലയില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. വനമിത്ര പുരസ്കാര ജേതാക്കളായ വി.കെ. ശ്രീധരന്‍, മനോജ് കുമാര്‍ എന്നിവരെ സമ്മേളനത്തില്‍ ആദരിക്കും. മൂഴിക്കുളം ശാല നാട്ടറിവ് പഠനകളരി നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ട ഓണ്‍ലൈന്‍ കോഴ്സിന്‍റെ സമാപന ഭാഗമായാണ് പുരസ്കാരം നല്‍കുന്നത്. ER ANKA 02 PURASKARAM കെ. ചന്ദ്രന്‍മാസ്റ്റര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.