കൊച്ചി: സംസ്ഥാനത്തെ പ്രീപ്രൈമറി അധ്യാപികമാർക്ക് കഴിഞ്ഞ നാല് മാസമായി ശമ്പളം നൽകുന്നതിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കെ.പി.എസ്.ടി.എ എറണാകുളം റവന്യൂ ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ മേഖലയുടെ അടിത്തറയായ പ്രീപ്രൈമറി അധ്യാപികമാർക്ക് ലഭിക്കുന്ന തുച്ഛമായ വേതനം തടസ്സപ്പെടുത്തുന്നതിന് മനപ്പൂർവമായി കൂട്ടുനിന്ന ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. വിദ്യാഭ്യാസ വകുപ്പിനെ പഴിചാരി ധനകാര്യവകുപ്പ് ഇക്കാര്യത്തിൽ പിന്തിരിപ്പൻ നയം സ്വീകരിക്കുന്നത് ഭൂഷണമല്ല. വകുപ്പുകളുടെ ഏകോപനത്തിൽ സർക്കാർ തികഞ്ഞ പരാജയമാണ്. സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ പാവപ്പെട്ട പ്രീപ്രൈമറി അധ്യാപികമാരെ ബലിയാടാക്കരുത്. സർക്കാർ അടിയന്തരമായി ഇടപെട്ട് വിഷയത്തിൽ ഒത്തുതീർപ്പ് ഉണ്ടാക്കി മുടങ്ങിയ വേതനം നൽകാൻ നടപടിയുണ്ടാകണം. സംസ്ഥാന സെക്രട്ടറി ടി.യു. സാദത്ത് യോഗം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് രഞ്ജിത്ത് മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി അജിമോൻ പൗലോസ്, ട്രഷറർ കെ. മിനിമോൾ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങളായ സി.വി. വിജയൻ, ഷക്കീല ബീവി, കെ.എ. ഉണ്ണി, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ സാബു വർഗീസ്, ബിജു ആൻറണി, കെ.എ. റിബിൻ, വിൻസൻറ് ജോസഫ്, ഷൈനി ബെന്നി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.