പറവൂർ: സംഘടനവിരുദ്ധ പ്രവർത്തനം നടത്തിയതിന് അഞ്ചുപേരെ കേരള സ്റ്റേറ്റ് വേട്ടുവ മഹാസഭയിൽനിന്ന് പുറത്താക്കിയതായി സംസ്ഥാന പ്രസിഡൻറ് എൻ.എസ്. വേലായുധൻ, ജനറൽ സെക്രട്ടറി പി.കെ. കരുണാകരൻ എന്നിവർ അറിയിച്ചു. തൃശൂർ ജില്ല സെക്രട്ടറി രാജൻ പല്ലിശേരി, കൊടുങ്ങല്ലൂർ താലൂക്ക് സെക്രട്ടറി ടി.വി. സജീവ് കുമാർ, കണയന്നൂർ താലൂക്ക് പ്രസിഡൻറ് സതീശൻ, സെക്രട്ടറി ബിന്ദു വിശ്വനാഥ്, ഹരീഷ് മുളഞ്ചേരി എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. നിലവിലുള്ള സംഘടനയുടെ കൊടിയും സീലും ആരും ഉപയോഗിക്കരുതെന്നും എന്നാൽ, നിലവിലുള്ള എൻ.എസ്. വേലായുധൻ പ്രസിഡന്റും പി.കെ. കരുണാകരൻ ജനറൽ സെക്രട്ടറിയുമായ സംസ്ഥാന കമ്മിറ്റിക്കാണ് പൂർണ അധികാരമെന്നും കൊടുങ്ങല്ലൂർ മുൻസിഫ് കോടതി വിധിയുണ്ടെന്നും ഇവർ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.