മോട്ടോർ തൊഴിലാളികൾ വാഹനങ്ങൾ കെട്ടിവലിച്ച് പ്രതിഷേധിച്ചു

കൊച്ചി: ഇന്ധനവില ദിനംപ്രതി വർധിപ്പിക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു നേതൃത്വത്തിലുള്ള മോട്ടോർ രംഗത്തെ സംഘടനകളുടെ നേതൃത്വത്തിൽ ചരക്ക് വാഹനങ്ങളും യാത്രാവാഹനങ്ങളും ഗ്യാസ് സിലിണ്ടറുകളും കെട്ടിവലിച്ച്‌ പ്രതിഷേധിച്ചു. ഹൈകോടതി കവലയിൽനിന്ന് മോട്ടോർ തൊഴിലാളികൾ നടത്തിയ പ്രകടനം മേനക ജങ്‌ഷനിൽ സമാപിച്ചു. തുടർന്ന്‌ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫിസിന് മുന്നിൽ ചേർന്ന യോഗം മോട്ടോർ തൊഴിലാളി കോൺഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ കെ.എ. അലി അക്ബർ ഉദ്ഘാടനം ചെയ്തു. അഡ്വ. ഇ.എം. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.