രണ്ടാഴ്​ചമുമ്പ്​ ചെയ്ത ടാറിങ് ആദ്യമഴയിൽ പൊളിഞ്ഞു

കിഴക്കമ്പലം: കിഴക്കമ്പലം-നെല്ലാട് റോഡില്‍ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വാഹനഗതാഗതം സുഗമമാക്കുന്ന രൂപത്തില്‍ ഡി.ബി.എം നിലവാരത്തില്‍ റോഡ് ടാറിങ് ആരംഭിച്ചെങ്കിലും രണ്ടാഴ്ച മുമ്പ് ചെയ്ത ടാര്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും പെയ്ത മഴയില്‍ ഇളകിയതായി ആരോപണം. നെല്ലാട് മഞ്ചനാട് പ്രദേശത്താണ് മഴയില്‍ ടാറിങ് ഇളകിയത്. ബുധനാഴ്ചയും വൈകീട്ട് ശക്തമായ മഴയായിരുന്നു. ഈ ഭാഗത്ത് റോഡ് ചരിഞ്ഞ് താഴ്​ന്ന പ്രദേശവുമാണ്. ടാറിങ് ഇളകിയതോടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ അപകടങ്ങള്‍ക്കും സാധ്യത കൂടുതലാണ്. അതിനാല്‍ ഈ ഭാഗം പൊളിച്ച് റീടാറിങ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പടം. കിഴക്കമ്പലം-നെല്ലാട് റോഡില്‍ മഞ്ചനാട് പ്രദേശത്ത് ബുധനാഴ്ച പെയ്ത മഴയില്‍ ടാറിങ് പൊളിഞ്ഞനിലയില്‍ (em palli 1)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.