ഓപറേഷൻ വാഹിനി കുട്ടമ്പുഴയിൽ തുടങ്ങി

കോതമംഗലം: ഓപറേഷൻ വാഹിനിക്ക്​ കുട്ടമ്പുഴ പഞ്ചായത്തിൽ തുടക്കമായി. മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെടുന്ന പ്രദേശമായ ഒന്നാം പാറയിൽനിന്ന്​ 200 മീറ്ററോളം പുഴയിലേക്കുണ്ട്. ഇവിടെ നീരൊഴുക്ക് ശക്തമാക്കാനുള്ള നടപടിയാണ് ആരംഭിച്ചത്. സമീപത്തെ കൈത്തോട് വീതി കൂട്ടി പുഴയിലേക്ക് എത്തിക്കുകയും ചെയ്യും. കൂത്താട്ടുകുളം ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ പ്രിയങ്കയാണ് നേതൃത്വം നൽകുന്നത്. പഞ്ചായത്ത് പ്രസിഡന്‍റ്​ കാന്തി വെള്ളകയ്യൻ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.