നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൃഷിഭവൻ ഉപരോധിച്ചു

പെരുമ്പാവൂർ: വാഴക്കുളം പഞ്ചായത്തിലെ ചെറുവേലിക്കുന്ന് തുറയിൽ അശാസ്ത്രീയമായി നിർമിച്ച തടയണമൂലം കഴിഞ്ഞ അഞ്ചുവർഷമായി നെൽകൃഷി വെള്ളം കയറി നശിച്ചതിന് ഉത്തരവാദിത്തം ഏറ്റെടുത്ത് കൃഷി ഓഫിസർ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കൃഷിഭവൻ ഉപരോധിച്ചു. ചെറുവേലിമറ്റം, കാളൻചിറ പാടശേഖര സമിതികളുടെ നേതൃത്വത്തിൽ കർഷകരും കർഷകത്തൊഴിലാളികളും ജനപ്രതിനിധികളും ചേർന്നാണ് പ്രതിഷേധിച്ചത്. വാഴക്കുളം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റ്​ ടി.എച്ച്. അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു. ചെറുവേലിമറ്റം പാടശേഖരസമിതി പ്രസിഡന്‍റും വാർഡ് മെംബറുമായ അഷറഫ് ചീരേക്കാടൻ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ഷമീർ തുകലിൽ, സാജിത നൗഷാദ്, ഷെജീന ഹൈദ്രോസ്, കെ.എം. അബ്ദുൽ അസീസ്, സുബൈറുദ്ദീൻ ചെന്താര, വിനിത ഷിജു, ഫൈസൽ മനയിൽ, സുധീർ മുച്ചേത്ത്, സുഹറ കൊച്ചുണ്ണി, നൗഫി കരീം പൊതുപ്രവർത്തകരും കർഷകരുമായ കെ.കെ. ഷാജഹാൻ, മുഹമ്മദ് പിള്ള, മജീദ് അരിമ്പാശ്ശേരി, കെ. എം. ബഷീർ, ആലി തച്ചരുകുടി എന്നിവർ സംസാരിച്ചു. തമ്പി കുര്യാക്കോസ് സ്വാഗതവും കാളൻചിറ പാടശേഖരസമിതി സെക്രട്ടറി മുഹമ്മദ് കൊട്ടേകാട്ടിൽ നന്ദിയും പറഞ്ഞു. em pbvr 4 uparodham ചെറുവേലിക്കുന്ന് തുറയിൽ അശാസ്ത്രീയമായി നിർമിച്ച തടയണമൂലം കൃഷി നശിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൃഷിഭവന്റെ മുന്നിൽ നടന്ന ഉപരോധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.