പുസ്തക പ്രകാശനം

കൊച്ചി: കവിതയെഴുതുക മാത്രമല്ല, മറ്റുള്ളവരുടെ കവിതകൾ വായിക്കുകകൂടി ചെയ്യുന്നയാളാണ് അഗസ്റ്റിൻ ജോസഫെന്ന് ഡോ. കെ.എസ്. രാധാകൃഷ്ണൻ. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ 'കാവ്യാത്മീയത-അഗസ്റ്റിൻ ജോസഫിന്റെ കവിതകളിൽ' പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാ. സെബാസ്റ്റ്യൻ പൈനാടത്ത് പുസ്തകം ഏറ്റുവാങ്ങി. പ്രഫ. എ.ഡി. പോൾ അധ്യക്ഷത വഹിച്ചു. ഇന്ദിര ബാലൻ, ഡോ. നോയൽ റോസ്, ഡോ. എ.യു. വർഗീസ്, കവി സെബാസ്റ്റ്യൻ, ജോസി ജോസഫ് എന്നിവർ സംസാരിച്ചു. തൃക്കാക്കര ഭാരതമാത കോളജിലെ മലയാള വിഭാഗം മുൻ അധ്യാപകനാണ്​ അഗസ്റ്റിൻ ജോസഫ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.