കൊച്ചി ജനകീയവേദി ചെല്ലാനം പഞ്ചായത്ത് ഓഫിസിനുമുന്നിൽ ധർണ നടത്തി

പള്ളുരുത്തി: ജനങ്ങളുടെ നിലനിൽപുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകേണ്ടതെന്ന് തെക്കേ ചെല്ലാനം സെന്റ് ജോർജ് ഇടവക വികാരി ജോൺ കളത്തിൽ അഭിപ്രായപ്പെട്ടു. ലക്ഷം കോടിയുടെ വമ്പൻ വികസന പദ്ധതികൾ നടപ്പാക്കാൻ കാണിക്കുന്ന ആവേശത്തിന്റെ ചെറിയൊരു അംശമെങ്കിലും ചെല്ലാനം കൊച്ചി തീരത്തെ കടൽകയറ്റംപോലുള്ള ജീവൽ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ കാട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കടൽകയറ്റ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ചെല്ലാനം കൊച്ചി ജനകീയവേദിയുടെ ചെല്ലാനം പഞ്ചായത്ത് ഓഫിസ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി.ടി. സെബാസ്റ്റ്യൻ, ജോസഫ് അറയ്ക്കൽ, ജോസഫ് ജയൻ കുന്നേൽ, തുഷാർ നിർമൽ സാരഥി, ഷിജി തയ്യിൽ, സുജ ഭാരതി, എൻ. എക്സ് ജോയ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.