ഇന്ധന-പാചക വാതകവില വർധനക്കെതിരെ കോൺഗ്രസ് പ്രതിഷേധം

കളമശ്ശേരി: പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനക്കെതിരെ കോൺഗ്രസ് ഏലൂരിൽ അടപ്പുകൂട്ടി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ്‌ കെ.ഐ. ഷാജഹാൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ജോസഫ് ആന്റണി ഉദ്ഘാടനം ചെയ്തു. ഇ.കെ. സേതു, കൗൺസിലർ പി.എം. അയ്യൂബ്, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ്‌ ഹൻസാർ കുറ്റിമാക്കൽ, ഷൈജ ബെന്നി, സെബാസ്റ്റ്യൻ പാലക്കത്തറ, കെ.എക്സ്. ജോസഫ്, മഹിള കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ശ്രീലത ബാലൻ, സനോജ് മോഹൻ, തോമസ് സെബാസ്റ്റ്യൻ ബിജി സുബ്രഹ്മണ്യൻ, മിനി ബെന്നി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.