കൊച്ചി: യുവാവിനെ ബിയർ കുപ്പിക്ക് തലക്കടിച്ച് പരിക്കേൽപിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ചേരാനല്ലൂർ കുന്നുംപുറം പി.എസ്.എസ് റോഡിൽ പടിപ്പുരക്കൽ വീട്ടിൽ ജിതീഷ് ജയനാണ് അറസ്റ്റിലായത്. തൃശൂർ കുന്നംകുളം സ്വദേശി വിഷ്ണുവിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 12ഓടെ തേവര വെണ്ടുരുത്തി പാലത്തിലാണ് സംഭവം. രാത്രി ഇതുവഴി പോകുകയായിരുന്ന വിഷ്ണുവും സുഹൃത്തുക്കളും പാലത്തിൽനിന്നുള്ള കാഴ്ചകാണാൻ വാഹനം നിർത്തിയിറങ്ങി. ഈ സമയം ചൂണ്ടയിടാനെന്ന വ്യാജേന എത്തിയ ജിതീഷും കൂട്ടുകാരും പാലത്തിലിരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടെ വിഷ്ണുവിന്റെ സുഹൃത്തുമായി ജിതീഷ് വാക്തർക്കത്തിലായി. പ്രശ്‌നത്തിലിടപെട്ട വിഷ്ണുവിനെ ബിയർകുപ്പിക്ക് തലക്കടിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സതേടി വീട്ടിലേക്ക് മടങ്ങി. എറണാകുളം സൗത്ത് പൊലീസിൽ ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ജിതീഷ് അറസ്റ്റിലായത്. കേബിളിന്റെയും മറ്റും ജോലി ചെയ്തുവരുകയാണ് പ്രതി. ഇയാളുടെ സുഹൃത്തുക്കൾക്കും പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണ്. കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.