തൃപ്പൂണിത്തുറ: ജനജീവിതത്തിന്റെ കാതലായ വിഷയങ്ങളിൽ ശാസ്ത്രീയ നിലപാടുകൾ സ്വീകരിക്കേണ്ട സംസ്ഥാന ആസൂത്രണ ബോർഡ് ഇരുട്ടുകൊണ്ട് ഓട്ട അടക്കാൻ ശ്രമിക്കുകയാണെന്ന് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി. ആസൂത്രണ ബോർഡിന്റെ വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രന്റെ അഭിപ്രായങ്ങളോട് പ്രതികരിക്കുകയായിരുന്നു സമിതി. വിദഗ്ധർ തയാറാക്കി എന്നവകാശപ്പെടുന്ന ഡി.പി.ആർ അടിമുടി വൈരുധ്യം നിറഞ്ഞതും അപ്രായോഗികവുമാണ്. അത് കണ്ടില്ലെന്നുനടിച്ചാണ് അദ്ദേഹം കെ-റെയിലിന്റെ വാദങ്ങളെ പിന്തുണക്കുന്നത്. ഈ നിലപാടുകൾ ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയുമെന്ന് സമിതി ചെയർമാൻ എം.പി. ബാബുരാജ്, ജനറൽ കൺവീനർ എസ്. രാജീവൻ എന്നിവർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.