മസ്ജിദിലെ നോമ്പുതുറക്ക് സ്ഥലമൊരുക്കി ഉണ്ണികൃഷ്ണൻ

കൊച്ചി: എറണാകുളം കലൂർ എസ്.ആർ.എം റോഡിലെ ദാറുസ്സലാം ജുമാമസ്ജിദിൽ നോമ്പ് തുറക്കുന്നതിന് സ്ഥലമൊരുക്കി സമീപവാസിയായ ഉണ്ണികൃഷ്ണൻ. തന്‍റെ വീടിനോട് ചേർന്നുള്ള സ്ഥലവും വൈദ്യുതിയും സൗജന്യമായി വിട്ടുനൽകിയാണ് മുൻ ടാറ്റ കമ്പനി ജീവനക്കാരനായ തണ്ടാശ്ശേരി വീട്ടിൽ ഉണ്ണികൃഷ്ണൻ സൗഹാർദത്തിന്‍റെ മാതൃക തീർത്തത്. മസ്ജിദിന്‍റെ മദ്​റസ കെട്ടിടത്തിലാണ് മുൻവർഷങ്ങളിൽ നോമ്പ് തുറക്കുവേണ്ടിയുള്ള സജ്ജീകരണങ്ങൾ ചെയ്തിരുന്നത്. പ്രദേശവാസികളും അന്തർ സംസ്ഥാനക്കാരും ഉൾപ്പെടെ 200ൽ കുറയാത്ത ആളുകൾ പള്ളിയിലെ നോമ്പുതുറയിൽ പങ്കെടുക്കാറുണ്ട്. മസ്ജിദിനോട് ചേർന്നുള്ള മദ്​റസ കെട്ടിടം പൊളിച്ച് പുതിയ മസ്ജിദ് നിർമിക്കുന്നതിനാൽ നോമ്പ് തുറക്കുള്ള സൗകര്യം ഇല്ലാതായപ്പോഴാണ്​ സമീപത്ത് താമസിക്കുന്ന ഉണ്ണികൃഷ്ണൻ തന്റെ സ്ഥലം ഒരുമാസത്തേക്ക്​ വിട്ടുനൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.